You are currently viewing നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ കൗൺസലിംഗ്

നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ കൗൺസലിംഗ്

കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ നൽകുന്നു:

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ

  • ലിങ്ക് സന്ദർശിക്കുക: https://metropolitanpally.in/bible-convention  ലിങ്കിൽ പ്രവേശിക്കുക.

  • സൈൻ ഇൻ ചെയ്യുക: നിങ്ങളുടെ ജിമെയിൽ (Gmail) അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

  • വിവരങ്ങൾ നൽകുക: നിങ്ങളുടെ പേര്, കൂട്ടായ്മയുടെ പേര്, മൊബൈൽ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തുക.

  • സ്ലോട്ട് തിരഞ്ഞെടുക്കുക: ലഭ്യമായ സമയങ്ങളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ സ്ലോട്ട് തിരഞ്ഞെടുക്കാവുന്നതാണ്.

  • ബുക്കിംഗ് പരിധി: ഒരാൾക്ക് പരമാവധി ഒരു സ്ലോട്ടു മാത്രമേ ബുക്ക് ചെയ്യാൻ പാടുള്ളൂ.

ഇടവക വാർഷിക ധ്യാനത്തോടനുബന്ധിച്ച് നടക്കുന്ന കൗൺസിലിംഗിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

കൗൺസിലിംഗ് സംബന്ധിച്ച പൊതുനിർദ്ദേശങ്ങൾ

സമയപരിധി: ഒരാൾക്ക് കൗൺസിലിംഗിനായി അനുവദിച്ചിരിക്കുന്ന പരമാവധി സമയം 20 മിനിറ്റ് മാത്രമായിരിക്കും.

നേരത്തെ എത്തുക: നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ബുക്കിംഗ് സമയത്തിന് 5 മിനിറ്റ് മുമ്പ് കൗൺസിലിംഗ് ഹാളിന് സമീപം എത്തിച്ചേരേണ്ടതാണ്.

സമയക്രമം പാലിക്കുക: ഓരോരുത്തരുടെയും സ്ലോട്ടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, മറ്റുള്ളവരുടെ സമയം തടസ്സപ്പെടാതിരിക്കാൻ കൃത്യസമയം പാലിക്കുക.

അവസാന സമയം: ഉച്ചഭക്ഷണ സമയം 1:30 PM ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ഉച്ചയ്ക്ക് 1:30 ന് ശേഷം കൗൺസിലിംഗ് ഉണ്ടായിരിക്കുന്നതല്ല.

മറ്റുള്ളവർക്കും കൗൺസിലിംഗ് സേവനം തടസ്സമില്ലാതെ ലഭിക്കുന്നതിനായി എല്ലാവരും സമയക്രമത്തോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.