You are currently viewing സ്വർഗ്ഗാരോപണ തിരുനാൾ സമാപനം കുറിച്ചു

സ്വർഗ്ഗാരോപണ തിരുനാൾ സമാപനം കുറിച്ചു

ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് സമാപനം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ശനിയാഴ്ച കൊടിയിറക്കത്തോടെ സമാപനമായി. ഉച്ചകഴിഞ്ഞ് നടന്ന തിരുനാൾ വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിക്കകത്ത് പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം നടന്നു. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം പള്ളിക്ക് ചുറ്റും നടന്നു. നൂറുകണക്കിന് വിശ്വാസികൾ തിരുക്കർമങ്ങളിലും പ്രദക്ഷിണത്തിലും പങ്കെടുത്തു.