You are currently viewing സെന്റെ മേരീസ് മെട്രോപോളിറ്റൻ പള്ളിയിൽ ‘നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ’ ഓഗസ്റ്റ് 8 മുതൽ 11 വരെ

സെന്റെ മേരീസ് മെട്രോപോളിറ്റൻ പള്ളിയിൽ ‘നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ’ ഓഗസ്റ്റ് 8 മുതൽ 11 വരെ

സെന്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളി: ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ‘നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ’ നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. മാത്യു വയലാമണ്ണിൽ CST ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്.

എല്ലാ ദിവസവും വൈകുന്നേരം 4:00 മണി മുതൽ രാത്രി 9:00 മണി വരെയാണ് പ്രധാന ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

✝️ ദിവസേനയുള്ള ശുശ്രൂഷാ ക്രമം (വൈകുന്നേരം 4:00 – 9:00)

  • റംശാ (സന്ധ്യാപ്രാർത്ഥന)

  • ജപമാല

  • വിശുദ്ധ കുർബാന

  • വചനപ്രഘോഷണം & നിയോഗ പ്രാർത്ഥന (ഫാ. മാത്യു വയലാമണ്ണിൽ CST)

പ്രത്യേക ശ്രദ്ധയ്ക്ക്: കൺവൻഷൻ ദിവസങ്ങളിൽ രാവിലെ മുതൽ ദിവസം മുഴുവൻ കൗൺസിലിംങ്ങും ആത്മീയ ഉപദേശങ്ങൾക്കുമുള്ള പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ആത്മീയ ഉണർവ്വിനും ദൈവാനുഗ്രഹങ്ങൾക്കുമായി സംഘടിപ്പിക്കുന്ന ഈ വചനസന്ധ്യകളിലേക്ക് എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.