അറിയിപ്പുകൾ 05. 07. 2026
1) ഇന്ന് ശ്ലീഹാക്കാലം ഏഴാം ഞായർ.
ജൂലൈ 10 വെള്ളിയാഴ്ച കർത്താവിന്റെ 70 ശ്ലീഹന്മാരുടെ തിരുനാൾ.
കഴിഞ്ഞ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച 51,219/-
2) ജൂലൈ 11 ശനിയാഴ്ച നമ്മുടെ അതിരൂപതയെ നയിച്ച അഭി. മാർ ചാൾസ് ലവീഞ്ഞ് പിതാവിന്റെ 113-ാം ചരമവാർഷികാചരണം. പിതാവ് നമ്മുടെ അതിരൂപതയുടെ വളർച്ചയ്ക്കായി ചെയ്ത സേവനങ്ങളെ നന്ദിയോടെ ഒാർക്കാം. പ്രാർത്ഥിക്കാം.
3) കാക്കാംതോട് കുരിശടിയിൽ വി. തോമാശ്ലീഹായുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. തിരുനാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്ത ബഹു. ജസ്റ്റിനച്ചനും തിരുനാൾ ഏറ്റെടുത്തുനടത്തിയ പ്രസുദേന്തിമാർക്കും കമ്മിറ്റി അംഗങ്ങൾക്കും നേതൃത്വം കൊടുക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവർക്കും ഇടവക കുടുംബത്തിന്റെ നന്ദിയും അഭിനന്ദനങ്ങളും നേരുന്നു.
4) അടുത്ത വെള്ളിയാഴ്ച (ജൂലൈ 10) കിടപ്പുരോഗികൾക്ക് ഭവനങ്ങളിൽ പരി. കുർബാന എഴുന്നള്ളിച്ചുനൽകുന്നതാണ്.
5) പുതിയതായി തെരഞ്ഞെടുക്കപ്പെട്ട KLM ഭാരവാഹികളുടെ മീറ്റിംഗ് ഇന്ന് വൈകിട്ട് 4 മണിക്ക് കബറിടപ്പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. പുതിയ UCC അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഉണ്ടായിരിക്കുന്നതാണ്.
6) ജൂലൈ 11 ശനിയാഴ്ച കത്തീഡ്രൽ ഇടവകയിലെ വിധവകൾക്കും വിഭാര്യർക്കുമായുള്ള നവോമി യൂദിത്ത് സംഗമം നവമശതാബ്ദി ഹാളിൽ വച്ച് രാവിലെ 9.30 മുതൽ നടത്തപ്പെടുന്നു. ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
7) നമ്മുടെ ഇടവകയിലെ മെറിറ്റ് ഡേ അടുത്ത ഞായറാഴ്ച നടത്തപ്പെടുന്നു. ഇൗ വർഷം ടടഘഇ യ്ക്ക് 80% ത്തിനുമുകളിൽ മാർക്കും +2 വിന് 85% ത്തിനു മുകളിൽ മാർക്കും വാങ്ങിയ എല്ലാ കുട്ടികളെയും ആദരിക്കുന്നതാണ്. ആദരവിനർഹരായ കുട്ടികൾ മാതാപിതാക്കളോടൊപ്പം 12-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാൾസ് ലവിഞ്ഞ് ഹാളിൽ എത്തിച്ചേരണം. കൃത്യസമയത്ത് കാര്യപരിപാടികൾ ആരംഭിക്കും.
8) അടുത്ത ഞായറാഴ്ച രാവിലെ 8 ന്റെ പരി.കുർബാനയ്ക്കുശേഷം കൗൺസിൽ ഹാളിൽ വച്ച് ദർശന സമൂഹാംഗങ്ങളുടെ യോഗം ഉണ്ടായിരിക്കും. ദർശന സമൂഹാംഗങ്ങൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണം.
9) നമ്മുടെ ഇടവയിൽ പാലിയേറ്റീവ് കെയറിനുവേണ്ടി ഒരു സർവ്വീസ് ടീം രൂപീകരിക്കുവാൻ ആഗ്രഹിക്കുന്നു. സേവനമനോഭാവത്തോടെ ശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ (ഡോക്ടർമാർ, നേഴ്സുമാർ, മറ്റുള്ളവർ) അടുത്ത ഞായറാഴ്ചയ്ക്കുമുമ്പായി ബഹു. ഡാരിനച്ചന്റെ പക്കൽ പേരു നൽകേണ്ടതാണ്.
10) ആഗസ്റ്റ് മാസത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന് പ്രസുദേന്തി ആകുവാൻ ആഗ്രഹിക്കുന്നവർ അടുത്ത ഞായറാഴ്ചയ്ക്കുമുമ്പായി പള്ളി ഒാഫീസിൽ1000/- രൂപ നേർച്ചയായി സമർപ്പിച്ച് പ്രസുദേന്തിയാകാൻ ശ്രദ്ധിക്കുക.
11) കത്തീഡ്രൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈമാസം 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു. പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ യുവജനങ്ങളുടെ പക്കലോ, പള്ളി ഒാഫീസിലോ 500/- രൂപ അടച്ച് പേര് നൽകേണ്ടതാണ്.
12) പാരീഷ് ഹാളിലെ ഡസ്കുകൾ പെയിന്റു ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. അടുത്ത വെള്ളിയാഴ്ചയ്ക്കുമുമ്പായി ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് പള്ളി ഒാഫീസുമായി ബന്ധപ്പെടുക.
13) ചെത്തിപ്പുഴ കാർമ്മൽമൗണ്ട് ധ്യാനകേന്ദ്രത്തിൽ ജൂലൈ 11-ാം തീയതി കർമ്മല മാതാവിന്റെ തിരുനാൾ ദിവസം ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു.
14) ലോഗോസ് ക്വിസ് മത്സരം 2026 സെപ്റ്റംബർ 27 ന് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 31 നു മുമ്പ് 20/- രൂപ അടച്ച് പള്ളി ഒാഫീസിൽ പേരു രജിസ്റ്റർ ചെയ്യുക.
15) അടുത്ത ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൗൺസിൽ ഹാളിൽവച്ച് മാതൃ-പിതൃവേദിയുടെ നേതൃത്വത്തിൽ രക്ഷാകർതൃദിനവും ഡോക്ടേഴ്സ് ഡേയും നടത്തപ്പെടുന്നു.
16) ഇൗ ആഴ്ചയിലെ കൂട്ടായ്മകൾ:
05/07/2026- പാസ്റ്ററൽ സെന്റർ വാർഡ്- സെന്റ് സേവ്യേഴ്സ് കൂട്ടായ്മ -കാവാലംപുതുപ്പറമ്പിൽ അലക്സിന്റെ ഭവനത്തിൽ
06/07/2026- അങ്ങാടി-പോത്തോട് വാർഡ്- സെന്റ് ജോർജ്ജ് കൂട്ടായ്മ – കൊല്ലവന റോയ് തോമസിന്റെ ഭവനത്തിൽ
06/07/2026- കാക്കാംതോട് വാർഡ്- സെന്റ് ജോർജ്ജ് കൂട്ടായ്മ -കരിയാടിപ്പറമ്പിൽ മാർട്ടിന്റെ ഭവനത്തിൽ
06/07/2026- മറ്റം-പൂവക്കാട്ടുചിറ വാർഡ് -ചാവറ കൂട്ടായ്മ-അഴിമുഖം കുഞ്ഞുമോൾ തോമസിന്റെ ഭവനത്തിൽ
07/07/2026- അങ്ങാടി-പോത്തോട് വാർഡ്- സെന്റ് ഫ്രാൻസിസ് കൂട്ടായ്മ – മാങ്കുഴി ടി. കെ. തോമസിന്റെ ഭവനത്തിൽ
08/07/2026- കത്തീഡ്രൽ വാർഡ്- സെന്റ് തെരേസാസ് കൂട്ടായ്മ – തയ്യിൽ റീത്താമ്മയുടെ ഭവനത്തിൽ
08/07/2026- വെജിറ്റബിൾ മാർക്കറ്റ് വാർഡ് -കുര്യാളശ്ശേരി കൂട്ടായ്മ -ഒളശ്ശയിൽ കുര്യച്ചന്റെ ഭവനത്തിൽ
08/07/2026- മഞ്ചാടിക്കര വാർഡ്- സെന്റ് ജെയിംസ് കൂട്ടായ്മ -കൂലിപ്പുരയ്ക്കൽ മാർട്ടിൻ ആന്റണിയുടെ ഭവനത്തിൽ
09/07/2026- വണ്ടിപ്പേട്ട വാർഡ്- സെന്റ് മേരീസ് കൂട്ടായ്മ – അക്കര സൈബിയുടെ ഭവനത്തിൽ
09/07/2026- മറ്റം-പൂവക്കാട്ടുചിറ വാർഡ് -സെന്റ് അൽഫോൻസാ കൂട്ടായ്മ- കൂട്ടുമ്മേക്കാട്ടിൽ കുര്യന്റെ ഭവനത്തിൽ
10/07/2026- മറ്റം-പൂവക്കാട്ടുചിറ വാർഡ് -സെന്റ് അഗസ്റ്റിൻ കൂട്ടായ്മ-മരങ്ങാട്ട് പുതുപ്പറമ്പിൽ ക്ലാരമ്മയുടെ ഭവനത്തിൽ
10/07/2026- അസംപ്ഷൻ വാർഡ്- അസംപ്ഷൻ ബി കൂട്ടായ്മ -കാവാലം മനോജ് മാത്യുവിന്റെ ഭവനത്തിൽ
11/07/2026- അങ്ങാടി-പോത്തോട് വാർഡ്- ഇമ്മാനുവേൽ കൂട്ടായ്മ – കാക്കാംപറമ്പിൽ സിബിയുടെ ഭവനത്തിൽ
11/07/2026- അസംപ്ഷൻ വാർഡ്- ബർക്കുമാൻസ് കൂട്ടായ്മ – പട്ടർകളം ലൂക്ക് തോമസിന്റെ ഭവനത്തിൽ
11/07/2026- മറ്റം-പൂവക്കാട്ടുചിറ വാർഡ് -സെന്റ് മാർക്ക് കൂട്ടായ്മ- പോളയ്ക്കൽ മനോജിന്റെ ഭവനത്തിൽ
17) വിവാഹ അറിയിപ്പ്. –
1. ഇൗ ഇടവക വെട്ടുവഴി മൈക്കിൾ – സെൽമ മകൻ ദേവസ്യയും കാഞ്ഞിരപ്പള്ളി രൂപത ചെങ്കൽ ഇടവക നമ്പുരക്കൽ മാത്യു – റോസമ്മ മകൾ മെറിനും തമ്മിലുള്ള വിവാഹം ഒന്നാം അറിയിപ്പ്.
18) ചരമ അറിയിപ്പ്. –
1. വെജിറ്റബിൾ മാർക്കറ്റ് വാർഡ് സെന്റ് റീത്താസ് കൂട്ടായ്മ പയ്യംപള്ളി ലീലാമ്മ വർഗീസ് (78 വയസ്) നിര്യാതയായി. സംസ്കാരം നടത്തി.
ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ
വികാരി
Yours in Christ,
Rev. Fr Joseph Vaniyapurackal
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കത്തീഡ്രൽ ദൈവാലയത്തിന്റെ അങ്കണത്തിൽ ബഹുമാനപ്പെട്ട ഫിലിപ്പ് വൈക്കത്തുകാരൻ അച്ചൻ പതാക ഉയർത്തി. Video
സ്വർഗ്ഗാരോപണ തിരുനാൾ സമാപനം കുറിച്ചു
ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് സമാപനം ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന് ശനിയാഴ്ച കൊടിയിറക്കത്തോടെ…
നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ കൗൺസലിംഗ്
കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ നൽകുന്നു: രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ലിങ്ക് സന്ദർശിക്കുക: https://metropolitanpally.in/bible-convention ലിങ്കിൽ പ്രവേശിക്കുക. സൈൻ ഇൻ ചെയ്യുക: നിങ്ങളുടെ ജിമെയിൽ (Gmail) അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ…
സെന്റെ മേരീസ് മെട്രോപോളിറ്റൻ പള്ളിയിൽ ‘നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ’ ഓഗസ്റ്റ് 8 മുതൽ 11 വരെ
സെന്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളി: ഇടവകയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 8, 9, 10, 11 തീയതികളിൽ ‘നിയോഗ പ്രാർത്ഥന ബൈബിൾ കൺവൻഷൻ’ നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. മാത്യു…
No announcements at this time.
No obituaries found.
