1) ഇന്ന് കൈത്താക്കാലം രണ്ടാം ഞായർ.
ജൂലൈ 24 മാർ മാറിയുടെ തിരുനാൾ.
ജൂലൈ 25 മാർ യാക്കോബ് ശ്ലീഹായുടെ തിരുനാൾ, പരി. കന്യാമറിയത്തിന്റെ മാതാപിതാക്കന്മാരായ വി.ജോവാക്കീമിന്റേയും വി. അന്നയുടെയും തിരുനാൾ.
കഴിഞ്ഞ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച 52,900/-
2) ബഹു. ഡൊമിനിക് പാലത്തിങ്കലച്ചന്റെ മൃതസംസ്കാര ശുശ്രൂഷകൾക്ക് സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് ബഹു. ഫിലിപ്പച്ചനും കൊച്ചച്ചന്മാർക്കും ഗത്സെമനി ആശ്രമത്തിലെ ബഹു. വൈദികർക്കും സിസ്റ്റേഴ്സിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വിവിധ സംഘടനാഭാരവാഹികൾക്കും കത്തീഡ്രൽ ഇടവക കുടുംബത്തിന്റെ നന്ദി.
3) മറ്റം- കർമ്മലമാതാവിന്റെ കുരിശടിയിൽ ഒരുക്കധ്യാനവും കർമ്മലമാതാവിന്റെ തിരുനാളും ഭക്ത്യാദരപൂർവ്വം കൊണ്ടാടി. നേതൃത്വം കൊടുത്ത ബഹു. ഡാരിനച്ചനും, സിസ്റ്റേഴ്സിനും, വിവിധ കമ്മിറ്റി അംഗങ്ങൾക്കും പ്രത്യേക നന്ദി നേരുന്നു.
4) നമ്മുടെ സൺഡേ സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കളുടെ മീറ്റിംഗ് ഇന്ന് 10 മണിയുടെ പരി. കുർബാനയ്ക്കുശേഷം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ രക്ഷിതാക്കളും ഇൗ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
5) ഇന്ന് രാവിലെ 8 മണി മുതൽ 10 മണി വരെ സൺഡേ ക്ലിനിക് ഉണ്ടായിരിക്കുന്നതാണ്.
6) പണ്ടകശാലക്കടവ് കുരിശടിയിൽ മാർ യാക്കോബ്ശ്ലീഹായുടെ തിരുനാൾ ജൂലൈ 25-ാം തീയതി ശനിയാഴ്ച ആചരിക്കുന്നു. വൈകുന്നേരം 5.00 ന് ആഘോഷമായ തിരുനാൾ കുർബാന അഭി മാർ തോമസ് തറയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ. തുടർന്ന് 6.45 ന് തിരുനാൾ പ്രദക്ഷിണം. തിരുനാൾ ആഘോഷത്തിൽ എല്ലാവരും പങ്കെടുക്കുക.
7) കത്തീഡ്രൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ മാസം 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു. 26-ാം തീയതി അടുത്ത ഞായറാഴ്ച വൈകുന്നേരം 4.45 ന് കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ പരി. കുർബാന. 28-ാം തീയതി തിരുനാൾ ദിനത്തിൽ വൈകുന്നേരം 4.30 ന് ജപമാല, 5.00 അൽഫോൻസാ നാമധാരികളുടെ സംഗമം, ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം.
8) അതിരൂപതാ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിലുള്ള ഇൗ മാസത്തെ പ്രൊലൈഫ് പ്രാർത്ഥനാകൂട്ടായ്മ ഇൗ വെള്ളിയാഴ്ച (24-ാം തീയതി) രാവിലെ 9.30 മുതൽ ആരംഭിക്കുന്നു. പ്രാർത്ഥനയും വചനപ്രഘോഷണവും ആരാധനയും കുർബാനയും വി. ജിയന്നയുടെ മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. ശുശ്രൂഷകൾക്ക് ശേഷം നേർച്ചകഞ്ഞിയും ഉണ്ടായിരിക്കുന്നതാണ്.
9) കത്തീഡ്രൽ മാതൃ-പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ഒന്നാം തിയതി പുതുപ്പള്ളി, മണർകാട് പള്ളി, ചേർപ്പുങ്കൽ ഉണ്ണീശോപ്പള്ളി, അരുവിത്തറപ്പള്ളി, ഭരണങ്ങാനം വി. അൽഫോൻസാമ്മയുടെ കബറിടപ്പള്ളി, കുടമാളൂർ പള്ളി, വി. അൽഫോൻസാമ്മയുടെ ജന്മഗൃഹം, വി. ചാവറപിതാവിന്റെ മാന്നാനംപള്ളി എന്നിവിടങ്ങളിലൂടെ ഒരു ദിവസത്തെ ആത്മീയ തീർത്ഥാടനം നടത്തുന്നു. രാവിലെ 8.30 ന് പുറപ്പെട്ട് വൈകുന്നേരം തിരികെ എത്തുന്നു. സീറ്റൊന്നിന് 450/- രൂപയാണ്. തീർത്ഥാടനത്തിനു പോകാൻ ആഗ്രഹിക്കുന്നവർ ബഹു. ഡാരിനച്ചന്റെയോ പള്ളിമേടയുടെ മുമ്പിലുള്ള കൗണ്ടറിലോ പേരു നൽകേണ്ടതാണ്.
10) വികലാംഗരായ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന നമ്മുടെ രൂപതയിലെ SD സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചെത്തിപ്പുഴയിലെ മേഴ്സി ഹോമിന്റെ കെട്ടിട നിർമ്മാണ ഫണ്ടിലേയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനായി ഒരു ഗാനമേള ജൂലൈ 31-ാം തീയതി നടത്തപ്പെടുന്നു. ഇതിനായി സിസ്റ്റേഴ്സും അല്മായരും അടങ്ങുന്ന ഒരു ടീം ഇന്ന് നിങ്ങളെ സമീപിക്കും. സാധിക്കുന്ന വിധത്തിൽ അവരോട് സഹകരിക്കുക.
11) ഇൗ ആഴ്ചയിലെ കൂട്ടായ്മകൾ:
20/07/2026- കത്തീഡ്രൽ വാർഡ്- ലൂർദ്ദ് മാതാ കൂട്ടായ്മ – കുറുപ്പൻപറമ്പിൽ കെ. എസ് തോമസിന്റെ ഭവനത്തിൽ
20/07/2026- വെജിറ്റബിൾ മാർക്കറ്റ് വാർഡ്- സെന്റ് റീത്താസ് കൂട്ടായ്മ – കൊണ്ടകശ്ശേരി ഏലിയാമ്മയുടെ ഭവനത്തിൽ
20/07/2026- കാക്കാംതോട് വാർഡ് -സെന്റ് തോമസ് കൂട്ടായ്മ-കുടകപ്പറമ്പിൽ മേരിക്കുട്ടിയുടെ ഭവനത്തിൽ
21/07/2026- മഞ്ചാടിക്കര വാർഡ് -സെന്റ് ആൻണീസ് കൂട്ടായ്മ- കൂട്ടുമ്മേക്കാട്ടിൽ ബിനോജിന്റെ ഭവനത്തിൽ
22/7/2026- അങ്ങാടി-പോത്തോട് വാർഡ്- സെന്റ് ജൂഡ് കൂട്ടായ്മ- പെരുമ്പായിൽ ബിജുവിന്റെ ഭവനത്തിൽ
22/07/2026- അസംപ്ഷൻ വാർഡ്- സെന്റ് അൽഫോൻസാ & ചാവറ കൂട്ടായ്മകൾ – അസ്സീസ്സി മഠത്തിൽ
23/07/2026-മറ്റം-പൂവക്കാട്ടുചിറ വാർഡ്-നസ്രത്ത് കൂട്ടായ്മ- പുതുപ്പറമ്പിൽ ത്രേസ്യാമ്മയുടെ ഭവനത്തിൽ
23/07/2026- അസംപ്ഷൻ വാർഡ്- സെന്റ് പീറ്റർ കൂട്ടായ്മ – കൊടുപ്പുന കെ. സി. തോമസിന്റെ ഭവനത്തിൽ
25/07/2026- കത്തീഡ്രൽ വാർഡ്- സെന്റ് മേരീസ് കൂട്ടായ്മ -അത്തിക്കളം തോമസിന്റെ ഭവനത്തിൽ
25/07/2026- കാക്കാംതോട് വാർഡ് -സെന്റ് ജോസഫ് കൂട്ടായ്മ- മതിച്ചിപ്പറമ്പിൽ തോമസ് ജേക്കബിന്റെ ഭവനത്തിൽ
12) വിവാഹ അറിയിപ്പ്. –
1. ഇൗ ഇടവക ചിറവാലയിൽ ജോസഫ് – കുഞ്ഞുമോൾ മകൻ ജോസഫും വെള്ളായംകുടി ഇടവക മറ്റത്തിൽ
തോമസ് – മറിയം മകൾ അന്ന മരിയയും തമ്മിലുള്ള വിവാഹം ഒന്നാം അറിയിപ്പ്.
13) ചരമ അറിയിപ്പ്. –
1. പാരേക്കടവ് സെന്റ് മേരീസ് കൂട്ടായ്മ ചുടുകാട്ടിൽ അലിറ്റ് സി എബ്രഹാം (34 വയസ്) നിര്യാതയായി. സംസ്കാരം നടത്തി.
2. മറ്റം പൂവക്കാട്ടുചിറ വാർഡ് സെന്റ് അൽഫോൻസാ കൂട്ടായ്മ തോപ്പിൽ ബിനു റ്റി. പി (57 വയസ്) നിര്യാതനായി. സംസ്കാരം നടത്തി.
ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ
വികാരി
