അറിയിപ്പുകൾ 12. 07. 2026

1)    ഇന്ന് കൈത്താക്കാലം ഒന്നാം ഞായർ. പന്ത്രണ്ടു ശ്ലീഹന്മാരുടെ തിരുനാൾ.
ജൂലൈ 15  മാർ കുര്യാക്കോസിന്റെയും മർത്ത് ജൂലിറ്റായുടെയും തിരുനാൾ.
ജൂലൈ 16  കർമ്മലമാതാവിന്റെ തിരുനാൾ.
ജൂലൈ 17  നിസിബിസിലെ മാർ യാക്കോബിന്റെ തിരുനാൾ.
കഴിഞ്ഞ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച 56,118/-
കാക്കാംതോട് കുരിശടി തിരുനാൾ നേർച്ചപെട്ടി-15619/-,  നേർച്ചലേലം-10140/-,  നോട്ടുമാല-28916/-
2)    ഇന്ന് രാവിലെ 8 ന്റെ പരി.കുർബാനയ്ക്കുശേഷം കൗൺസിൽ ഹാളിൽ വച്ച് ദർശന സമൂഹാംഗങ്ങളുടെ യോഗം ഉണ്ടായിരിക്കും. ദർശന സമൂഹാംഗങ്ങൾ എല്ലാവരും യോഗത്തിൽ പങ്കെടുക്കണം.
3)    ഇന്ന്  ഉച്ചകഴിഞ്ഞ് 3.30 ന് കൗൺസിൽ ഹാളിൽവച്ച് മാതൃ-പിതൃവേദിയുടെ നേതൃത്വത്തിൽ രക്ഷാകർതൃദിനവും ഡോക്ടേഴ്സ് ഡേയും നടത്തപ്പെടുന്നു.  കൂടാതെ പാലിയേറ്റീവ് കെയറിൽ പ്രവർത്തിക്കാൻ പേര് നല്കിയവർക്കും താത്പര്യമുള്ളവർക്കും വേണ്ടി ഇൗ മീറ്റീംഗിൽ പാലിയേറ്റീവ് കെയറിങ്ങിനെക്കുറിച്ചുള്ള മാർഗ്ഗ നിർദേശങ്ങൾ റിട്ട. ലെഫ്റ്റെണന്റ് കേണൽ അൽഫോൻസ കണ്ണന്തറ നല്കുന്നതുമാണ്.
4)    നമ്മുടെ ഇടവകയിലെ മെറിറ്റ്  ഡേ ഇന്ന് ഉച്ചകഴിഞ്ഞ് നടത്തപ്പെടുന്നു.  ആദരവിനർഹരായ കുട്ടികൾ മാതാപിതാക്കളോടൊപ്പം  ഉച്ചകഴിഞ്ഞ് 3 മണിക്ക് ചാൾസ് ലവിഞ്ഞ് ഹാളിൽ എത്തിച്ചേരണം.
5)    നമ്മുടെ ഇടവയിൽ പാലിയേറ്റീവ് കെയറിനുവേണ്ടി ഒരു സർവ്വീസ് ടീം രൂപീകരിക്കുവാൻ ആഗ്രഹിക്കുന്നു. സേവനമനോഭാവത്തോടെ ശുശ്രൂഷ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ (ഡോക്ടർമാർ, നേഴ്സുമാർ, മറ്റുള്ളവർ) അടുത്ത ഞായറാഴ്ചയ്ക്കുമുമ്പായി ബഹു. ഡാരിനച്ചന്റെ പക്കൽ പേരു നൽകേണ്ടതാണ്.
6)    നമ്മുടെ സൺഡേ സ്കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളുടെയും രക്ഷകർത്താക്കളുടെ മീറ്റിംഗ് അടുത്ത ഞായറാഴ്ച 10 മണിയുടെ പരി. കുർബാനയ്ക്കുശേഷം പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ രക്ഷിതാക്കളും ഇൗ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
7)    ആഗസ്റ്റ് മാസത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളിന് പ്രസുദേന്തി ആകുവാൻ ആഗ്രഹിക്കുന്നവർ 1000/- രൂപയും മദ്ധ്യസ്ഥ പ്രാർത്ഥന ഏറ്റെടുത്തു നടത്തുന്നവർ 500/- രൂപയും പള്ളി ഒാഫീസിൽ അടച്ച് ബുധനാഴ്ചയ്ക്കു മുൻപായി പേര് നല്കേണ്ടതാണ്.
8)    മറ്റം പരിശുദ്ധ കർമ്മല മാതാവിന്റെ കുരിശടയിൽ ജൂലൈ 13, 14, 15 തീയതികളിൽ വൈകുന്നേരം 5.00 മണി മുതൽ തിരുനാൾ ഒരുക്കമായി ഒരുക്ക ധ്യാനം നടത്തപ്പെടുന്നു. വചനപ്രഘോഷണം നടത്തുന്നത് റവ. ഡോ. സെബാസ്റ്റ്യൻ മാത്യു മിറ്റത്താനിക്കൽ OFM Cap, സാധിക്കുന്ന എല്ലാവരും പങ്കെടുക്കുവാൻ ശ്രദ്ധിക്കുക.
9)    യാക്കോബ് ശ്ലീഹായുടെ തിരുനാൾ ഒരുക്കമായി 15-ാം തീയതി ബുധനാഴ്ച മുതൽ പണ്ടകശാലക്കടവ് കുരിശടിയിൽ യാക്കോബ് ശ്ലീഹായുടെ മധ്യസ്ഥ പ്രാർത്ഥനയും പരി. കുർബാനയും നടത്തപ്പെടുന്നു.
വിശുദ്ധന്റെ മാധ്യസ്ഥം തേടി നമുക്ക് പ്രാർത്ഥിക്കാം.
10)    ലോഗോസ് ക്വിസ് മത്സരം 2026 സെപ്റ്റംബർ 27 ന് നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 29 നു മുമ്പ് 20/- രൂപ അടച്ച് പള്ളി ഒാഫീസിൽ പേരു രജിസ്റ്റർ ചെയ്യുക.
11)    ചങ്ങനാശ്ശേരി റേഡിയോ മീഡിയാ വില്ലേജ് ചാരിറ്റി വേൾഡ് ട്രസ്റ്റ് സംയുക്തമായി എല്ലാദിവസവും അന്നദാനം നടത്തിവരുന്നു. പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങൾ, വിവാഹവാർഷികങ്ങൾ, ഒാർമ്മ ദിനങ്ങൾ എന്നിവ നടത്തുമ്പോൾ ഒരു കാരുണ്യ പ്രവർത്തികൂടി നമുക്ക് ചെയ്യാം. ഒരു നേരത്തെ ആഹാരത്തിന് 3000 രൂപയാണ് ചെലവ് വരുന്നത്. വിശദവിവരങ്ങൾ പള്ളിയുടെ നോട്ടീസ് ബോർഡിൽ നൽകിയിട്ടുണ്ട്.

12)    കത്തീഡ്രൽ യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ മാസം 26, 27, 28 തീയതികളിൽ നടത്തപ്പെടുന്നു.  പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ യുവജനങ്ങളുടെ പക്കലോ, പള്ളി ഒാഫീസിലോ 500/- രൂപ അടച്ച് പേര് നൽകേണ്ടതാണ്.
13)    വികലാംഗരായ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന നമ്മുടെ രൂപതയിലെ SD സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചെത്തിപ്പുഴയിലെ മേഴ്സി ഹോമിന്റെ കെട്ടിട നിർമ്മാണ ഫണ്ടിലേയ്ക്ക് സംഭാവന സ്വീകരിക്കുന്നതിനായിഒരു ഗാനമേള ജൂലൈ 31-ാം തീയതി നടത്തപ്പെടുന്നു. ഇതിനായി സിസ്റ്റേഴ്സും അല്മായരും അടങ്ങുന്ന ഒരു ടീം അടുത്ത ഞായറാഴ്ച നിങ്ങളെ സമീപിക്കും. സാധിക്കുന്ന വിധത്തിൽ സഹായിക്കുക.
14)    ഇൗ വർഷത്തെ ഇടവക വാർഷിക ധ്യാനം സ്വർഗ്ഗാരോപണത്തിരുനാളിനോടനുബന്ധിച്ച് ആഗസ്റ്റ് 8 മുതൽ 11 വരെയുള്ള തീയതികളിൽ വൈകിട്ട് 4 മുതൽ 9 മണിവരെ ബഹുമാനപ്പെട്ട മാത്യു വയലാമണ്ണിലച്ചന്റെ നേതൃത്വത്തിൽ നിയോഗപ്രാർത്ഥനാ ബൈബിൾ കൺവൻഷൻ നടത്തപ്പെടുന്നു. ഇനിയുള്ള എല്ലാ ദിവസങ്ങളിലും നിയോഗപ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുക.
15)    KLM ന്റെ UCC യുടെ പുതിയ പ്രസിഡന്റായി ആന്റണിയും സെക്രട്ടറിയായി ഡാനി തോമസും ട്രഷററായി മാത്യു കെ. ജെ യും തിരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് ഇടവകയുടെ അഭിനന്ദനങ്ങൾ. KLM സംഘടനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ KLM ഭാരവാഹികളെ സമീപിക്കുക.
16)  ഇൗ ആഴ്ചയിലെ കൂട്ടായ്മകൾ:
12/07/2026- പാസ്റ്ററൽ സെന്റർ വാർഡ്- സെന്റ് ആന്റണീസ് കൂട്ടായ്മ – ഒളശ്ശ അലക്സാണ്ടറിന്റെ ഭവനത്തിൽ
13/07/2026- അസംപ്ഷൻ  വാർഡ്- കാവുകാട്ട് കൂട്ടായ്മ -മറ്റപ്പള്ളിൽ എബ്രഹാമിന്റെ ഭവനത്തിൽ
13/07/2026-അങ്ങാടി-പോത്തോട് വാർഡ്- സെന്റ് തോമസ് കൂട്ടായ്മ- കൊടുപ്പുനപോളയ്ക്കൽ ഷോജിയുടെ ഭവനത്തിൽ
14/07/2026- അങ്ങാടി-പോത്തോട് വാർഡ് -മരിയൻ കൂട്ടായ്മ-   ചെരുകുഴിയിൽ തങ്കച്ചിയുടെ ഭവനത്തിൽ
15/7/2026-  അങ്ങാടി-പോത്തോട് വാർഡ്- ചെറുപുഷ്പം കൂട്ടായ്മ- മണക്കളത്തിൽ മാത്തുക്കുട്ടിയുടെ ഭവനത്തിൽ
16/07/2026-അങ്ങാടി-പോത്തോട് വാർഡ്-സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കൂട്ടായ്മ- മാമ്മൂട്ടിൽ സ്റ്റീഫൻ മാത്യുവിന്റെ ഭവനത്തിൽ
17/07/2026- കത്തീഡ്രൽ വാർഡ്- ഫാത്തിമാമാതാ കൂട്ടായ്മ – കാഞ്ചിക്കൽ തോമസിന്റെ ഭവനത്തിൽ
18/07/2026- അങ്ങാടി-പോത്തോട് വാർഡ് -സെന്റ് പീറ്റേഴ്സ് കൂട്ടായ്മ-  കോട്ടയ്ക്കപ്പറമ്പിൽ റോസമ്മയുടെ ഭവനത്തിൽ
17)    വിവാഹ അറിയിപ്പ്. –
1.     ഇൗ ഇടവക കളപ്പുരയ്ക്കൽ കുഞ്ഞുമോൻ – ജോളി മകൻ അലനും തൃശൂർ രൂപത ചേവൂർ ഇടവക
മരിയാടൻ ആന്റണി – സ്വപ്ന മകൾ ജൂവൽമിൻ തമ്മിലുള്ള വിവാഹം ഒന്നാം അറിയിപ്പ്.
18)    ചരമ അറിയിപ്പ്. –
1.     മറ്റം പൂവക്കാട്ടുചിറ വാർഡ്  നസ്രത്ത് കൂട്ടായ്മ കാട്ടടി കെ. എ ജോസഫ്് (76 വയസ്) നിര്യാതനായി. സംസ്കാരം നടത്തി.
2.     വെട്ടിത്തുരുത്ത് സെന്റ് എഫ്രേം കൂട്ടായ്മ തോട്ടാശ്ശേരി റോസമ്മ വർഗ്ഗീസ് (89 വയസ്) നിര്യാതയായി. സംസ്കാരം നടത്തി.
3.    അങ്ങാടി- പോത്തോട് വാർഡ് ചെറുപുഷ്പം കൂട്ടായ്മ ചിങ്ങംപറമ്പിൽ ബാബു ജോസഫ്് (84 വയസ്) നിര്യാതനായി. സംസ്കാരം നടത്തി.

ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ
വികാരി