അറിയിപ്പുകള്‍ 16. 08. 2026

 

 

അറിയിപ്പുകള്‍ 16. 08. 2026

1) ഇന്ന് കൈത്താക്കാലം ആറാം ഞായര്‍.

21-ാം തീയതി മാര്‍ ശിമയോന്‍ ബര്‍സാബയുടെയും സഹരക്തസാക്ഷികളുടെയും തിരുനാള്‍.

2) നമ്മുടെ ഇടവക വാര്‍ഷികധ്യാനം, നിയോഗ പ്രാര്‍ത്ഥന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇടവകയ്ക്ക് പുതിയ ഒരു ഉണര്‍വിന് കാരണമായി. ധ്യനത്തിന്‍റെ ക്രമീകരണത്തിന് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ബഹുമാനപ്പെട്ട അച്ചന്മാര്‍ക്കും സിസ്റ്റേഴ്സിനും കൈക്കാരന്മാര്‍ക്കും വിവിധ കമ്മിറ്റികളായി പ്രവര്‍ത്തിച്ചഎല്ലാവര്‍ക്കും ഇടവക കുടുംബത്തിന്‍റെ നന്ദിയും അഭിനന്ദനങ്ങളും.

ധ്യാന ദിവസങ്ങളിലെ ആകെ സ്തോത്രകാഴ്ച വരവ് 6,16,249/- രൂപ ആകെ ചിലവ് 4,75,942/-രൂപ

(പന്തല്‍ 1,35,000/- രൂപ ലൈറ്റ് & സൗണ്ട്, ടി വി 1,59,000/- രൂപ ഭക്ഷണം 27250/- രൂപ

അള്‍ത്താര അലങ്കാരം 4100/- രൂപ ധ്യാന ടീം യാത്രാ ചിലവും സമ്മാനം നല്കിയത് 1,35,500/- രൂപ

മറ്റു ചിലവുകള്‍ 15,092/- രൂപ )

3) കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകളുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെ എസ്. ബി കോളേജ് ഗ്രൗണ്ടില്‍വച്ച് ബഹു. ഡൊമിനിക് വാളമ്നാല്‍ അച്ചന്‍ നയിക്കുന്ന കൃപാഭിഷേക ധ്യാനം നടത്തപ്പെടുന്നു. സാധിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ ധ്യാനത്തില്‍ പങ്കെടുക്കാനായി പരിശ്രമിക്കുക.

4) കഴിഞ്ഞ ഞായറാഴ്ചത്തെ സ്തോത്രകാഴ്ച 45,582/-. കഴിഞ്ഞ ഞായറാഴ്ച അഭി. പിതാവ് സര്‍ക്കുലറിലൂടെ നമ്മോട് ആവശ്യപ്പെട്ടതനുസരിച്ച് നമ്മുടെ അതിരൂപതയില്‍ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി സ്തോത്രകാഴ്ചയായി ലഭിച്ച 45,582/- രൂപയോടൂകൂടി 4,418/- രൂപ കൂടിച്ചേര്‍ത്ത് 50,000/- രൂപയായി അതിരൂപതയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുകയാണ്.

5) പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ഭക്തിപൂര്‍വ്വം നമ്മുടെ ഇടവകയില്‍ കൊണ്ടാടി. അതിനുവേണ്ട ക്രമീകരണം നടത്തിയ എല്ലാവര്‍ക്കും ദര്‍ശന സമൂഹാംഗങ്ങള്‍ക്കും പ്രസുദേന്തിമാര്‍ക്കും നൊവേന ഏറ്റെടുത്തു നടത്തിയവര്‍ക്കും ഇടവക കുടുംബത്തിന്‍റെ പ്രത്യേകമായ നന്ദി.

6) ഇന്ന് രാവിലെ 8 മണി മുതല്‍ 10 മണി വരെ څസണ്‍ഡേ ക്ലിനിക് ഉണ്ടായിരിക്കുന്നതാണ്.

7) ആഗസ്റ്റ് മാസം 30-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കൗണ്‍സില്‍ഹാളില്‍വച്ച് പ്രതിനിധിയോഗം ഉണ്ടായിരിക്കും. എല്ലാ പ്രതിനിധി യോഗാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കണം.

8) പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനനത്തിരുനാളിന് ഒരുക്കമായി മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഏറ്റുകഴിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പളളി ഓഫീസില്‍ 500 രൂപാ അടച്ച് പേര് നല്‍കുക. അതോടൊപ്പം സെപ്തംബര്‍ 1 മുതല്‍ 8 വരെ ഊട്ടു നേര്‍ച്ച സംഭാവന നല്‍കുവാന്‍ താല്പര്യമുളളവര്‍ ബഹു. അച്ചന്മാരുടെ പക്കല്‍ ഏല്പിക്കുക.

7) ഈ ആഴ്ചയിലെ കൂട്ടായ്മകള്‍:

17/08/2026- വെജിറ്റബിള്‍ മാര്‍ക്കറ്റ് വാര്‍ഡ് -സെന്‍റ് റീത്താസ് കൂട്ടായ്മ -അയ്യരുകുളങ്ങര ബാബുവിന്‍റെ ഭവനത്തില്‍

19/08/2026- ഫിഷ് മാര്‍ക്കറ്റ് വാര്‍ഡ് -സെന്‍റ് സെബാസ്റ്റ്യന്‍ കൂട്ടായ്മ -വരിനിലം ജിജി ജോണ്‍സന്‍റെ ഭവനത്തില്‍

20/08/2026- വെജിറ്റബിള്‍ മാര്‍ക്കറ്റ് വാര്‍ഡ് -സെന്‍റ് മാര്‍ട്ടിന്‍ കൂട്ടായ്മ – പുല്ലുകാട്ട് റ്റോമി ഫിലിപ്പിന്‍റെ ഭവനത്തില്‍

21/08/2026- വണ്ടിപ്പേട്ട വാര്‍ഡ് -ഹോളി ഫാമിലി കൂട്ടായ്മ -പാറക്കടവില്‍ ഷൈല മാര്‍ട്ടിന്‍റെ ഭവനത്തില്‍

8) വിവാഹ അറിയിപ്പ്. –

1. ഈ ഇടവക ഒറ്റത്തെങ്ങുങ്കല്‍ ജോജി- ഷീന്‍ മകള്‍ മരിയയും പുത്തന്‍തോപ്പ് ഇടവക സ്കൈലാര്‍ക്ക് വിജയന്‍ – ഷൈനി മകന്‍ രാഹുലും തമ്മിലുള്ള വിവാഹം ഒന്നാം അറിയിപ്പ്.

9) ചരമ അറിയിപ്പ്. –

ശ. കത്തീഡ്രല്‍ വാര്‍ഡ് സെന്‍റ് മേരീസ് കൂട്ടായ്മ പഴയചിറ തെക്കത്ത് തോമസ് സഖറിയാസ് (81 വയസ്) നിര്യാതനായി. സംസ്കാരം നടത്തി.

ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍

വികാരി